Sauditimesonline

kummil
സംഘ്പരിവാര്‍ ശ്രമിച്ചാല്‍ ചരിത്രം മൂടാനാവില്ല: ചിന്ത ടേബിള്‍ ടോക്ക്

‘രാജകൊട്ടാര’ത്തിലെ മലയാളി ചിത്രകാരിയുടെ പ്രദര്‍ശനം റിയാദ് എക്വസ്ടിക് ഗാലറിയില്‍ മാര്‍ച് 16 മുതല്‍

റിയാദ്: സൗദിയിലെ പ്രമുഖ ആര്‍ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം നടത്താന്‍ മലയാളി വനിതക്ക് അവസരം. തൃശൂര്‍ സ്വദേശി വിനി വേണുഗോപിലിനാണ് റിയാദിലെ എക്വസ്ടിക് ഗാലറിയില്‍ ചിത്ര പ്രദര്‍ശനത്തിന് ക്ഷണം ലഭിച്ചത്.

ബ്രഷുകള്‍ ഇല്ലാതെ വിരലുകള്‍ ഉപയോഗിച്ചുളള ചിത്ര രചനാ ശൈലിയാണ് വിനി വേണുഗോപാലിന്റെ പ്രത്യേകത. മാര്‍ച് 16 മുതല്‍ ഏപ്രില്‍ 12 വരെ വൈകുന്നേരം 6.30 മുതല്‍ 8.30 വരെയാണ് പ്രദര്‍ശനം. റിയാദ് എക്വസ്ടിക് ഗാലറിയില്‍ ദി ട്രയംഫ് ഓഫ് ഫിംഗര്‍ പെയിന്റിംഗ്‌സ് എന്ന പേരില്‍ മൂന്ന് വിഭാഗങ്ങളിലാണ് വന്യ മൃഗങ്ങളുടെ ഭാവങ്ങള്‍, ചിതറിത്തെറിക്കുന്ന ജലത്തുളളികള്‍, അറബിക് സൂഫി ഡാന്‍സ് തുടങ്ങിയ വിഷിങ്ങള്‍ പ്രമേയമാക്കിയ ഓയില്‍ പെയിന്റിംഗുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും രാജ കുടുംബാഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും.

നേരത്തെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിത്രം ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷ വേളയില്‍ അംബാസഡറുടെ വിരുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുഖ്യാതിഥിയായിരുന്ന റിയാദ് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെട്ട ചിത്രം രാജകൊട്ടാരത്തില്‍ സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് വിനി വേണുഗോപാല്‍ ‘രാജകൊട്ടാര’ത്തിലെ ചിത്രകാരി എന്ന പേരില്‍ ശ്രദ്ധനേടിയത്. സൗദിയിലെ നൈല ആര്‍ട് ഗാലറി ഉള്‍പ്പെടെ ഇന്ത്യയിലും സൗദിയിലുമായി ആറ് പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. നാലു വര്‍ഷമായി റിയാദില്‍ കഴിയുന്ന വിനിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി സനീഷ് പി ആണ്. ഏക മകന്‍ ഗഹന്‍ സനീഷ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top