Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

വീഡിയോ ഗെയിമും ഏകാന്തതയും; മാതാപിതാക്കളെ കൊലപ്പെടുത്തി കൗമാരക്കാരന്റെ ആത്മഹത്യ

റിയാദ്: മാതാപിതാക്കളെ കൊലപ്പെടുത്തി കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ വീഡിയോ ഗെയിസും ഏകാന്തതയും കാരണമായെന്ന് നിഗമനം. ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ഞെട്ടിച്ച സംഭവം റിയാദ് ഹാരയിലാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തെലുങ്കാന രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകര്‍ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരാണ് ഏക മകന്‍ ഇസ്‌റ ആകുലസ് പ്രഭാകര്‍(17)ന്റെ കൊലക്കത്തിക്ക് ഇരയായത്.

കൊലപാതകത്തിന് ശേഷം ഫ്‌ളാറ്റിന് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. മാതാപിതാക്കളെ വകവരുത്തി ആത്മഹത്യ ചെയ്യുകയാണെന്ന് നാട്ടിലുളള ബന്ധുക്കളെ ടെലഗ്രാം വഴി അറിയിച്ചതും പൊലീസ് കണ്ടെത്തി.

കൊല്ലപ്പെട്ട പ്രഭാകര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും ശ്രീദേവി ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയുമാണ്. വര്‍ഷങ്ങളായി സൗദിയില്‍ താമസിക്കുന്ന ഇവര്‍ തെലുങ്ക് പ്രവാസി കൂട്ടായ്മയില്‍ സജീവമാണ്. പ്ലസ് ടൂ വിദ്യാര്‍ഥിയായിരുന്നു ഇസ്‌റ ആകുലസ് പ്രഭാകര്‍. പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വീഡിയോ ഗെയിംസില്‍ കൂടുതല്‍ സമയം ചെലവിടുന്നതില്‍ മാതാപിതാക്കള്‍ക്കു ആശങ്ക ഉണ്ടായിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കാതെ പെണ്‍സുഹൃത്തുമായി ചാറ്റു ചെയ്യുന്നത് മാതാപിതാക്കള്‍ വിലക്കിയതും പ്രകോപനത്തിന് കാരണമായെന്ന് പറയുന്നു. ഇതുസ്ഥിരീകരിക്കാന്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണു പൊലീസ് പരിശോധിച്ചുവരുകയാണ്.

മാതാപിതാക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മകന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയും സഊദി അധികൃതരും സഹായിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍, സൗദി തെലുങ്കാന അസോസിയേഷന്‍ പ്രതിനിധി മുസമ്മില്‍ ഷൈഖ് എന്നിവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top