റിയാദ്: വിവരങ്ങളും സ്ഥിതിവിവര കണക്കുകളും വിശകലനം ചെയ്യുന്നതിനു ഉപയോഗിക്കുന്ന ഡാറ്റകളുടെ സമാഹാരമാണ് നവ ലോകം നിയന്ത്രിക്കുന്നതെന്ന് ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജിങ് ഡയറക്ടര്‍ വിക്രം എ ജി. മികച്ച വരുമാനം നേടാന്‍ കഴിയുന്ന തൊഴില്‍ സാധ കോഴ്‌സുകളും പരിചയപ്പെടുത്തിയ വിദ്യഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത പഠന രീതികളില്‍ മാറ്റം ആവശ്യമാണ്. പഠന വിഷയങ്ങള്‍ ‘ബ്രെയിന്‍ മാപ്പിംഗ്’ പോലെയുള്ള പുതിയ പഠന രീതികള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ പരിചയപ്പെടുത്തണം. അതുവഴി പരീക്ഷ പേടി അകറ്റുവാനും ഉയര്‍ന്ന നിലവാരം പുലത്തുവാനും കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകത്തു ഏറ്റവും കൂടുതല്‍ ജോലി സാധ്യതയും ഉയര്‍ന്ന വരുമാനവും ലഭിക്കുന്ന ജോലികളെ കുറിച്ചും അതിനുള്ള കോഴ്‌സുകളായ ഡാറ്റ സൈന്റിസ്റ്റു, ഡാറ്റ എഞ്ചിനീയര്‍, ഡാറ്റ അനലിസ്റ്റ്, എക്കണോമിസ്‌റ്, സോഷ്യല്‍ മീഡിയ മാനേജര്‍, ഇമേജ് കണ്‍സല്‍ട്ടന്റ്, ഫിന്‍ ടെക്, ബയോ ടെക്‌നോളജി, ബ്ലോക്ക് ചെയിന്‍, ഗെയിംസ് ഡെവലപ്പര്‍, അപ്ലിക്കേഷന്‍ ആര്‍ക്കിറ്റെക്, എത്തിക്കല്‍ ഹാക്കിങ്, ഡ്രോണ്‍ ടെക്‌നോളജി എന്നിവ. അറിവിനൊപ്പം കഴിവുകള്‍ക്കും പ്രാധാന്യം നല്‍കുന്ന പുതിയ ലോക ക്രമത്തിന് വേണ്ട കോഴ്‌സുകളും പരിചയപ്പെടുത്തി.
75 രാജ്യങ്ങളില്‍ നിന്നു പതിനയ്യായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനവുമായി പ്രവര്‍ത്തിക്കുന്ന ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടും റിയാദ് ആസ്പയറും ചേര്‍ന്നാണ് വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംശയങ്ങള്‍ക്ക് വിക്രം എ. ജി മറുപടി നല്‍കി.
പരിപാടി അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാനു സി തോമസ് ഉദ്ഘാടനം ചെയ്തു. മിഡ്ഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്‍സ്‌റിറ്റിയൂഷന്‍ ഹെഡ് റഷീദ് ഭീമനാട് മുഖ്യ പ്രഭാഷണം നടത്തി. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും അക്ബര്‍ വെങ്ങാട്ട് നന്ദിയും പ്രകാശിപ്പിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






