Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

‘സിഹ ‘ സൗദിയില്‍ വിര്‍ച്വല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ലോകത്തെ ഏറ്റവും വലിയ വെര്‍ച്വല്‍ ആശുപത്രി സൗദിയില്‍ ഉദ്ഘാടനം ചെയ്തു. സിഹ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ ആശുപത്രി ശൃംഖലയില്‍ നൂറ്റിയന്‍പത് ആശുപത്രികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും വേഗത്തില്‍ ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് വിര്‍ച്വല്‍ ആശുപത്രി. ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജെല്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സവാഹ, ഡിജിറ്റല്‍ ഗവണ്‍മെന്റ് ജനറല്‍ അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനിയര്‍ അഹമ്മദ് അല്‍ സുവയാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിഹ പദ്ധതി ഉദ്ഘാടനം ചെയ്തത്.

ദേശീയ പരിവര്‍ത്തന പദ്ധതികളില്‍ സുപ്രധാമാണ് ആരോഗ്യ മേഖലയിലെ വിര്‍ച്വല്‍ ആശുീപത്രി. മെഡിസിന്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയും മികച്ച ആരോഗ്യ സേവനങ്ങള്‍ വിര്‍ച്വല്‍ രൂപത്തില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. വര്‍ഷം അഞ്ച് ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ പദ്ധതിക്ക് കഴിയും. 34 സ്‌പെഷ്യാലിറ്റികളും പ്രത്യേക വിഭാഗങ്ങളും പദ്ധതിയുടെ പ്രത്യേകതയാണ്. ഓണ്‍ലൈന്‍ വഴി ഡോക്ടര്‍മാരെ ബന്ധപ്പെടാനും സൗകര്യം ഉണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top