റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന് നിയമ ഭേദഗതി വരുത്തുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. 21 വയസില്‍ താഴെ പ്രായമുളളവരെ ഗാര്‍ഗിക തൊഴിലാളികളായി റിക്രൂട് ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ആഴ്ചയില്‍ ഒരു ദിവസം വിശ്രമവും സേവനാനന്തര ആനുകൂല്യവും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന നിയമം അന്തിമ ഘട്ടത്തിലാണ്. വേലക്കാര്‍, ഇടയന്മാര്‍, കൃഷി തൊഴിലാളികള്‍, ഹൗസ് ഡ്രൈവര്‍, വീട്ടു കാവല്‍ക്കാരന്‍ ഉള്‍പ്പെടെ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും പുതിയ നിയമം ബാധകമാക്കും.
തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നതും റിക്രൂട്ട് ചെയ്ത തസ്തികക്ക് വിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നതും നിയമ വിരുദ്ധമാണ്. തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെക്കുന്ന തൊഴില്‍ കരാര്‍ മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴിലാളിക്ക് മനസ്സിലാകുന്ന ഭാഷയില്‍ തൊഴില്‍ കരാറിന്റെ പരിഭാഷ വിവര്‍ത്തനം ചെയ്യണം. ഇതിന്റെ പകര്‍പ്പുകള്‍ തൊഴിലാളിയും തൊഴിലുടമയും സൂക്ഷിക്കണം. റിക്രൂട്ട്‌മെന്റ് നടത്തുന്ന സ്ഥാപനവും തൊഴില്‍ കരാറിന്റെ കോപ്പി സൂക്ഷിക്കണം.
ളമ്പളം എല്ലാ മാസാവും അക്കൗണ്ടു വഴി വിതരണം ചെയ്യണം. അനുയോജ്യമായ താമസസൗകര്യം അനുവദിക്കണം. വര്‍ണം, ലിംഗം, പ്രായം, വംശം തുടങ്ങി യാതൊരു വിധ വിവേചനവും തൊഴിലുടമ പ്രകടിപ്പിക്കാന്‍ പാടില്ലെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.