റിയാദ്: അര്‍ബുദ ബാധിതര്‍ക്ക് കേശദാനം നടത്തി പ്രവാവി വിദ്യാര്‍ഥി മാതൃകയായി. റിയാദില്‍ നോക്കിയ ഉദ്യോഗസ്ഥനും ആലപ്പുഴ കായംകുളം പികെ ഷാജി, ഷബീന ഷാജി എന്നിവരുടെ മകളുമായ സോഹ ഷാജി (8) ആണ് കേശം ദാനം ചെയ്തത്. റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നാലാം തരം വിദ്യര്‍ഥിനിയാണ്. 14 ഇഞ്ച് നീളമുളള മുടി ബ്‌ളഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി വഴിയാണ് ദാനം ചെയ്തത്.
ഏതാനും വര്‍ഷംമുമ്പ് കുടുംബ സുഹൃത്തായ നജാത്ത് ബിന്‍ അബ്ദുറഹ്മാന്‍ മുടി നീട്ടിവളര്‍ത്തി ഷാജിയുടെ വീട്ടിലെത്തി. അര്‍ബുദം ബാധിച്ചവര്‍ക്ക് ദാനം ചെയ്യാനാണെന്ന് അറിയിച്ചതോടെയാണ് സോഹക്കും മുടി വളര്‍ത്തണമെന്നും കേശദാനം നടത്തണമെന്നും മോഹം ഉദിച്ചത്. റിയാദില്‍ ജോലി ചെയ്യുന്ന നജാത്താണ് സോഹയുടെ മുടി ദാനം ചെയ്യുന്നതിന് കേരള ചാരിറ്റബിള്‍ സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പ് മനസ്സിലുദിച്ച മോഹം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സോഹ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.