
റിയാദ്: കണ്ണൂര്‍ പളളൂര്‍ (മെഹാസ്) സ്വദേശിനിയും എരിത്രിയന്‍ എംബസി സ്‌കൂള്‍ അധ്യാപികയുമായ സഫരിയ (40) റിയാദില്‍ നിര്യാതയായി. അറബ് നാഷംല്‍ ബാങ്ക് ഉദ്യോഗസ്ഥനായ പെരിങ്ങാടിയിലെ കച്ചേരി വളപ്പില്‍ ജമാലിന്റെ ഭാര്യയാണ്.
കലാവസ്ഥ മാറിയതോടെ ഒരാഴ്ചയായി അലര്‍ജിയും ശ്വാസ തടസ്സവും നേരിട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നു രാവിലെ ടോയ്‌ലറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ബോംബെ ഹോട്ടല്‍ പാര്‍ട്ട്ണറായ പള്ളൂരിലെ വാഴയില്‍ മൊയ്തു – ഹാജറ ദമ്പതികളുടെ മകളാണ്. വിദ്യാര്‍ഥികളായ സിദ്‌റ, സഅദ്, ഇസ്സ മറിയം എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ശിയാസ്, ഹാഫിസ്, അനസ്, ശിബ്ലീന. അല്‍ ഒബൈദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുളള മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.