
റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒഴിവുളള അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെക്കന്ററി ടീച്ചര്‍ (അക്കൗണ്‍ന്‍സി, കെമിസ്ട്രി, മാതമാറ്റിക്‌സ്, ബിസിനസ് സ്റ്റഡീസ്), പ്രൈമറി ടീച്ചര്‍ (തെലുങ്ക്, മാതമാറ്റിക്‌സ്, ഇ വി എസ്/സയന്‍സ്, ഹിന്ദി, ഹോംറൂം ടീച്ചര്‍) എന്നീ തസ്തികകളിലാണ് നിയമനം. ബിരുദാനന്തര ബിരുദവും ബിഎഡും യോഗ്യതയുളളവര്‍ക്ക് ഹയര്‍ സെക്കന്ററി ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദവും ബിഡുമാണ് പ്രൈമിറ ടീച്ചര്‍മാര്‍ക്കുളള യോഗ്യത. നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11 ആയിരിക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.