Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

അമ്മയ്ക്ക് പിന്നാലെ അച്ഛനും വിടവാങ്ങി, പന്ത്രണ്ടുകാരി ദേവിക ഇനി തനിച്ച്

ജുബൈല്‍: മകള്‍ ദേവികയെ തനിച്ചാക്കി ശ്രീകുമാര്‍ നായര്‍ (40) യാത്രയായി. ഒരു വര്‍ഷം മുമ്പ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് ജുബൈലില്‍ ദേവികയുടെ അമ്മ മരിച്ചിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്ന് മോചിതനായി വരുന്നതിനിടെയാണ് ദേവികക്ക് അച്ഛനെയും നഷ്ടമാകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം പൂവാട്ടുപറമ്പ് സ്വദേശികളായ ഇരുവരും അടുത്തിടെയാണ് അവധിക്ക് ജുബൈലില്‍ നിന്ന് നാട്ടിലെത്തിയത്.

രാജന്‍ നായരുടെയും ശാന്തയുടെയും മകനാണ്. സഊദി അറേബ്യയിലെ റാസ്തനൂറയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ഏക മകളാണ്.

ഒരു വര്‍ഷം മുന്‍പ് ജുബൈല്‍ അല്‍മന ആശുപത്രി നഴ്‌സായിരുന്ന ഭാര്യ ശ്രീലക്ഷ്മി ഹൃദയാഘാതത്തെ തുടര്‍ന്ന് ജുബൈലില്‍ മരിച്ചിരുന്നു. ഭാര്യയുടെ വിയോഗം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്ന വേളയിലാണ് ശ്രീകുമാറിനെയും മരണം കവര്‍ന്നത്. ജുബൈലിലെ സാമൂഹികസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ശ്രീകുമാറിന്റെ ആകസ്മിക വിയോഗം ജുബൈല്‍ മലയാളി സമൂഹത്തിനും ആഘാതമായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top