Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

മദീനയില്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം

മദീന: ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് മദീനയിലെത്തും. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് തീര്‍ത്ഥാടകരുമായി മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുക.

ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍, സഊദി ഗതാഗത മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കും. ഹജ്ജ് സംഘത്തിന് മദീനയിലെ മര്‍ക്കസിയ്യ മേഖലയിലെ ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുളളത്.

ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 1,75,025 തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വ്വഹിക്കും. ഇതില്‍ 1.40 ലക്ഷം പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക. കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് കരിപ്പൂരില്‍ നിന്ന് യാത്ര പുറപ്പെടും.

തീര്‍ത്ഥാടകരുടെ സേവനത്തിനായി ‘ഹജ്ജ് സുവിധ’ മൊബൈല്‍ ആപ്പ് ഈ വര്‍ഷം സജ്ജമാക്കിയിട്ടുണ്ട്. പരാതികള്‍ പരിഹരിക്കാനും വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും ഇത് സഹായിക്കും. മദീനയില്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച താമസസൗകര്യവും മക്കയില്‍ ഹറമിലേക്ക് 24 മണിക്കൂര്‍ ബസ് സര്‍വീസും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉറപ്പാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top