
റിയാദ്: ട്രാഫിക് റെഡ് സിഗ്‌നലുകളില്‍ പൂര്‍ണമായും വാഹനം നിര്‍ത്താതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നു ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
റെഡ് ലൈറ്റ് സിഗ്‌നല്‍ ഉളളപ്പോള്‍ സിഗ്‌നലുകള്‍ക്ക് സമീപം സീബ്ര ക്രോസിംഗ് ലൈനില്‍ വാഹനം നിര്‍ത്തരുത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയാല്‍ 150 മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കും. അടുത്തിടെ പരിഷ്‌കരിച്ച ഗതാഗത നിയമ പ്രകാരം ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്തിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഒന്നാം വിഭാഗത്തില്‍ പെടുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 100 മുതല്‍ 150 റിയാല്‍ വരെയും രണ്ടാം വിഭാഗത്തില്‍ പെടുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 150 മുതല്‍ 300 റിയാല്‍ വരെയുമാണ് പിഴ. മൂന്നാം വിഭാഗത്തില്‍ പെടുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെയും നാലാം വിഭാഗത്തില്‍ പെടുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 500 മുതല്‍ 900 റിയാല്‍ വരെയും പിഴ ചുമത്തും. അഞ്ചാം വിഭാഗത്തില്‍ പെടുന്ന നിയമ ലംഘനങ്ങള്‍ക്ക് 1,000 – 2,000 റിയാലാണ് പിഴ. ആറാം വിഭാഗത്തില്‍ 3,00 – 6,000, ഏഴാം വിഭാഗത്തില്‍ 5,000 – 10,000 റിയാല്‍ വരെയുമാണ് പിഴയെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.