Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ആഘോഷ വിരുന്നൊരുക്കി റിയാദ് ഇന്ത്യന്‍സ് ഈദ് ഫെസ്റ്റ്

റിയാദ്: പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍സ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തിലായിരുന്നു വിവിധ കലാപരിപാടികളോടെ ഈദ് ഫെസ്റ്റ് അരങ്ങേറിയത്. ഈദ് സംഗമംഎന്‍.ആര്‍.കെ.ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കുഞ്ഞിമുഹമ്മദ്, റീന കൃഷ്ണകുമാര്‍എന്നിവര്‍ ചിട്ടപ്പെടുത്തിയ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. ഹബീബ് കൊട്ടേപാടം, സക്കീര്‍ മണ്ണാര്‍മല, ജലീല്‍ കൊച്ചിന്‍, ഡോ.കൃപ കൃഷ്ണകുമാര്‍, അബി ജോയ്, റീന കൃഷ്ണകുമാര്‍, സുബൈര്‍ ആലുവ, ജഹാന്‍ഷാ, ആയിഷ മനാഫ് തുടങ്ങിയവര്‍ഗാനങ്ങള്‍ ആലപിച്ചു.

സാക് മീഡിയയുടെ ബാനറില്‍ സക്കീര്‍ മണ്ണാര്‍മല സംവിധാനം ചെയ്ത ‘ഒരു നിമിഷം’ ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവുംനടന്നു. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ പ്രദര്‍ശന ചടങ്ങില്‍ സംബന്ധിച്ചു.

ഫെസ്റ്റിനോടനുബന്ധിച്ച് ഫാത്തിമ ജവാഹിറിന്റെ പെയിന്റിങ്ങ്പ്രദര്‍ശനവും വില്‍പ്പനയും ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്തെ യുവപ്രതിഭ സംരംഭകര്‍ക്ക് പ്രചോദനവും മാതൃകയുമാണ് ഇത്തരം പ്രദര്‍ശനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സത്താര്‍ കായംകുളം, അല്‍ മദീന ഫിനാന്‍സ് ഹെഡ് മുഹമ്മദലി, ഫഹീദ് ജരീര്‍ മെഡിക്കല്‍സ്, ഷംനാദ്കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, അന്‍വാസ്, രാജന്‍ നിലമ്പൂര്‍, സക്കീര്‍ മണ്ണാര്‍മല, ഗഫൂര്‍ കൊയിലാണ്ടി, അരുണ്‍ പുവ്വാര്‍, സാബു ഇല്യാസ്, സുബൈര്‍ ആലുവ, ഷമി ജലീല്‍ തുടങ്ങിയവര്‍ആശംസകള്‍ നേര്‍ന്നു. ശിഹാബ് കൊട്ടുകാട്, വി.ജെ.നസറുദ്ദീന്‍, ഉമറുല്‍ ഫാറൂഖ് അല്‍ മദീന, ഖാലിദ് അല്‍ മദീന എന്നിവര്‍കലാകാരന്മാര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. അബി ജോയ് അവതാരകനായിരുന്നു. നാസര്‍ കാരന്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ പാങ്ങോട് സ്വാഗതവും ജോര്‍ജ്കുട്ടി മാക്കുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top