
റിയാദ്: സൗദിയില്‍ ആഭ്യന്തര വിനോദ സഞ്ചാര മേഖലയില്‍ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍. സൗദി പൗന്‍മാര്‍ വിനോദ സഞ്ചാരത്തിനായി വിദേശ രാജ്യങ്ങളില്‍ ചെലവഴിക്കുന്ന തുകയില്‍ കുറവ് രേഖപ്പെടുത്തിയതായും റിസര്‍ച്ച് സെന്റര്‍ അറിയിച്ചു.

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന് കീഴില്‍ ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 21,100 കോടി റിയാല്‍ ആഭ്യന്തര ടൂറിസം വഴി നേടാന്‍ കഴിഞ്ഞുവെന്നും റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കി. സൗദി പൗരന്‍മാര്‍ വിനോദത്തിനായി വിദേശങ്ങളില്‍ ചെലവഴിക്കുന്ന തുകയില്‍ രണ്ടുശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് സ്വദേശി വിനോദ സഞ്ചാരികള്‍ വിദേശങ്ങളില്‍ ചെലവഴിക്കുന്ന തുക ഇത്രയും കുറയുന്നത്. രാജ്യത്തിനകത്ത് സ്വദേശികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.1 ശതമാനം കൂടുതല്‍ തുക ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സൗദി പൗരന്‍മാര്‍ വിദേശങ്ങളില്‍ ചെലവഴിക്കുന്ന തുക കുറയുകയും രാജ്യത്തിനകത്ത് വിനോദത്തിനായി ചെലവഴിച്ച തുക വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. തീയറ്ററുകള്‍, അന്താരാഷ്ട്ര പ്രശസ്തരായ ഗായകരുടെ സംഗീത വിരുന്ന്, മോട്ടോര്‍ സ്‌പോര്‍ട്‌സ് ഈവന്റുകള്‍ തുടങ്ങി നിരവധി വിനോദ പരിപാടികള്‍ക്ക് കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്നിരുന്നു. വിനോദ മേഖലയിലെ പുതിയ നയം സമ്പദ് ഘടനക്ക് സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






