Sauditimesonline

watches

എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി

Achievements of the Saudi Council of Engineers for 2015

റിയാദ്: രാജ്യത്ത് നടപ്പിലാക്കുന്ന വന്‍കിട പദ്ധതികളില്‍ സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്തുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ്. ഇതിനായി വിവിധ കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. ബിരുദവും സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്‌ട്രേഷനുമുളള അയ്യായിരം സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതരായി കഴിയുന്നുണ്ട്. ഇവര്‍ക്ക് സ്വകാര്യ മേഖലയില്‍ മികച്ച തൊഴിലവസരം കണ്ടെത്തുന്നതിനാണ് പദ്ധതി. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് വ്യക്തമാക്കി.

വന്‍കിട കമ്പനികള്‍ എഞ്ചിനീയര്‍ തസ്തികകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം. ഇങ്ങനെ നിയമനം നേടുന്നവരില്‍ പത്ത് ശതമാനം പുതുതായി ബിരുദം നേടിയവരെ പരിഗണിക്കണം. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുളള സ്വദേശികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ് സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സൗദിയില്‍ ജോലി ചെയ്തിരുന്ന 45,000 വിദേശി എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇവര്‍ രാജ്യം വിട്ടതായും കഴിഞ്ഞദിവസം കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top