Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

ഭടന്‍മാര്‍ക്ക് ഈ ആശംസയുമായി സൗദി കിരീടാവകാശി

റിയാദ്: സൗദിയിലെ ജിസാന്‍ അതിര്‍ത്തിയില്‍ സേവനം അനുഷ്ടിക്കുന്ന ഭടന്‍മാരെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് അതിര്‍ത്തിയിലെത്തിയത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ് ഈദ് ആശംസകള്‍ ഭടന്‍മാരെ അറിയിക്കുകയും ചെയ്തു.
അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്ന ജവാന്‍മാരുടെ ക്ഷേമം അന്വേഷിക്കുന്നതിനും ഈദ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജിസാനില്‍ എത്തിയത്. ഇറാന്‍ സഹായത്തോടെ യമനില്‍ നിന്ന് ഹൂതികള്‍ നിരന്തരം ഷെല്‍ ആക്രമണം നടത്തുന്ന പ്രദേശം കൂടിയാണ് തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ജിസാന്‍. ഭടന്‍മാരെ ആലിംഗനം ചെയ്തും അവരോടൊപ്പം ഭക്ഷണം കഴിച്ചും ഏറെ നേരം പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെലവഴിച്ചു. ഭടന്‍മാരെ ഈദ് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
രാജ്യം സുരക്ഷിതമാണെന്ന് ഉത്തമ വിശ്വാസമുണ്ട്. രാജ്യത്തിനെതിരെയുളള ഏത് പ്രതിസന്ധികളെ നേരിടാനും ഭടന്‍മാര്‍ക്കു കഴിയും. സൈനികരുടെ സേവനവും അര്‍പ്പണ ബോധവും ത്യാഗവും വിലമതിക്കാനാവാത്തതാണെന്നും സേനാ അംഗങ്ങളെ അഭിസംബോധന ചെയ്ത മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ജിസാന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്്വുല്‍ അസീസ് ബിന്‍ മുഹമ്മദ്, സംയുക്ത സേനാ കമാന്റര്‍ ഫഹദ് ബിന്‍ തുര്‍ക്കി അബ്ദുല്‍ അസീസ് എന്നിവര്‍ ചേര്‍ന്ന് കിരീടാവകാശിയെ സ്വീകരിച്ചു. നാഷണല്‍ ഗാര്‍ഡ് മന്ത്രി പ്രിന്‍സ് അബ്ദുല്ല ബിന്‍ ബന്ദര്‍, ഉപ പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top