Sauditimesonline

sauditimes

സൗദിയുടെ സ്വര്‍ണ ഖനനം വര്‍ധിച്ചു

OLYMPUS DIGITAL CAMERA

റിയാദ്: സൗദി അറേബ്യയുടെ സ്വര്‍ണ ഉല്‍പ്പാദനം 7.8 ടണ്‍ വര്‍ധിച്ചു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണ ഉല്‍പ്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
രണ്ട് വര്‍ഷം മുമ്പ് 5.08 ടണ്‍ സ്വര്‍ണമാണ് സൗദി അറേബ്യ ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 12.91 ടണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. 7.8 ടണ്‍ സ്വര്‍ണമാണ് അധികം ഉല്‍പ്പാദിപ്പിച്ചത്. പത്തു വര്‍ഷത്തിനിടെ സ്വര്‍ണ ഉല്‍പ്പാദനത്തില്‍ 185 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 2016ല്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയില്‍ ഖനന മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഫലംകൂടിയാണ് സ്വര്‍ണ ഉല്‍പ്പാദനം വര്‍ധിക്കാന്‍ ഇടയാക്കിയത്.
കഴിഞ്ഞ വര്‍ഷം 217 കോടി റിയാലിന്റെ സ്വര്‍ണമാണ് സൗദി അറേബ്യ ഉല്‍പ്പാദിപ്പിച്ചത്. 2017ല്‍ ഇത് 170 കോടി റിയാലായിരുന്നു. വെളളി ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷം 14 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണ ശേഖരമുളള രാജ്യം സൗദി അറേബ്യയാണ്. ലോകത്ത് സ്വര്‍ണ ശേഖരമുളള രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് പതിനാലാം ഉണ്ടെന്നാണ് കണക്കാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top