റിയാദ്: ഹജിന്റെ മുഖ്യ കര്‍മമായ അറഫ സംഗമത്തില്‍ പങ്കെടുത്തതിന്റെ ആത്മ നിര്‍വൃതിയില്‍ തീര്‍ഥാടകര്‍ മുസ്ദലിഫയില്‍ ഇന്നു അന്തിയുറങ്ങും. ഇവിടെ നിന്നു ശേഖരിക്കുന്ന ചെറു കല്ലുകളുമായി തീര്‍ഥാടകര്‍ പുലര്‍ച്ചെ മുതല്‍ ജംറകളിലേക്ക് തുടങ്ങിയ പ്രയാണം തുടരും. തിന്മയുടെ പ്രതീകമായ സാത്തന്റെ പ്രതീകത്തിന് നേരെ ജംറകളില്‍ കല്ലെറിയല്‍ കര്‍മം നിര്‍വഹിക്കും.
കല്ലേറ് കര്‍മം കഴിഞ്ഞവന തലമുണ്ഡനം ചെയ്യും. തുടര്‍ന്ന് ബലി അര്‍പ്പിക്കുകയും മക്കയിലെ മസ്ജിദുല്‍ ഹറമില്‍ പോയി പ്രദക്ഷിണം നിര്‍വഹിക്കുകയും ചെയ്യും. ഇത്രയും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മിനയിലെ തമ്പുകളില്‍ മടങ്ങിയെത്തും.
1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ് നിര്‍വഹിച്ചത്. മിനയിഫ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54 തീര്‍ഥാടകരെ ഇന്നലെ അറഫാ സംഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ഇവര്‍ക്കായി 24 ആംബുലന്‍സുകളും രണ്ട് ബസുകളും സര്‍വീസ് നടത്തി. തീര്‍ഥാടകര്‍ സംതൃപ്തരോടെ ഹജ് കര്‍മങ്ങളില്‍ തുടരുകയാണെന്നും ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.
ഈ വര്‍ഷം 16.11 വിദേശികളും 2.21 ആഭ്യന്തര തീര്‍ഥാടകരും ഉള്‍പ്പെടെ 18.33 ലക്ഷം പേരാണ് ഹജ് നിര്‍വഹിച്ചത്. ഇന്നലെ അറഫയില്‍ 210 തീര്‍ഥാടകര്‍ക്ക് സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.