അറഫ: അറഫ സംഗമത്തിനിടെ മലയാളി തീര്‍ഥാടകന്‍ മരിച്ചു. മലപ്പുറം എളങ്കൂര്‍ പേലേപുറം മേലേതില്‍ അബ്ദുല്ലയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മയ്യിത്ത് ജബല്‍ റഹ്മ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ, മകന്‍ എന്നിവരോടൊപ്പമാണ് അബ്ദുല്ല ഹജിനെത്തിയത്.
1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ് നിര്‍വഹിച്ചത്. മിനയിഫ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54 തീര്‍ഥാടകരെ ഇന്നലെ അറഫാ സംഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ഇവര്‍ക്കായി 24 ആംബുലന്‍സുകളും രണ്ട് ബസുകളും സര്‍വീസ് നടത്തി. തീര്‍ഥാടകര്‍ സംതൃപ്തരോടെ ഹജ് കര്‍മങ്ങളില്‍ തുടരുകയാണെന്നും ഇന്ത്യന്‍ മിഷന്‍ അറിയിച്ചു. ഇന്നലെ അറഫയില്‍ 210 തീര്‍ഥാടകര്‍ക്ക് സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.