അല്‍ കോബാര്‍: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് അസോസിയേഷന്‍ (ഡിസ്പാക്)പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. റിയാദില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റില്‍ മികച്ച പ്രകടനം നടത്തിയ പ്രതിഭകളെയും ആദരിച്ചു. അല്‍ കോബാര്‍ അപ്‌സര ഓഡിറ്റോറിയത്തിന്‍ നടന്ന പരിപാടി എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ സയിദ് അബ്ദുല്ല റിസ്‌വി ഉദ്ഘാടനം ചെയ്തു.
അക്കാദമിക് ബിരുദങ്ങള്‍ നേടുന്നതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി വളരുന്നതോട് കൂടി മാത്രമേ വിജയം പൂര്‍ണ്ണമാകുയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യഭാസം നേടുന്നതോടൊപ്പം രാജ്യത്തിന് ഉപകരിക്കുന്ന പൗരന്മാരായി വളരണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.
ഡിസ്പാക്ക് പ്രസിഡന്റ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു, ഹഫ്‌സ അബ്ദുല്‍ സലാം, ഹനൂന്‍ നൂറുദ്ദീന്‍, ആസിയ ഷിയാസ് റൂന, മുഹൈമിം ഉമര്‍, സ്‌നേഹില്‍ ചാറ്റര്‍ജി, അശ്വിനി അബിമോന്‍, ആരോഹി മോഹന്‍, താഹ ഫൈസല്‍ ഖാന്‍, മൈമൂന ബുട്ടൂല്‍, റീമ അബ്ദുല്‍ റസാക്, സൈനബ് ബിന്‍ത് പര്‍വേസ്, സയിദ് ഫാത്തിമ ഷിറാസ്, അരീജ് അബ്ദുല്‍ ബാരി എന്നിവര്‍ ഡിസ്പാക്കിന്റെ പുരസ്‌ക്കാരങ്ങള്‍ ഏറ്റ് വാങ്ങി.
കസ്റ്റര്‍ മീറ്റില്‍ പങ്കെടുത്ത് വിജയം നേടിയ 35 വിദ്യാര്‍ത്ഥികള്‍ക്കു മെഡല്‍ സമ്മാനിച്ചു. ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍ റസാക്, മുഹമ്മദ് നജാത്തി, പി.എ.എം.ഹാരിസ്, വിദ്യാധരന്‍ (നവോദയ), സിദ്ദീഖ് പാണ്ടികശാല (കെ.എം.സി.സി), പി.ടി.അലവി, ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ഷഫീക് സി.കെ, അഷ്‌റഫ് ആലുവ, ഷമീം കാട്ടാക്കട എന്നിവര്‍ അവാര്‍ഡുകളും മെഡലുകളും സമ്മാനിച്ചു.
ഡിസ്പാക്ക് ഭാരവാഹികളായ നവാസ് ചൂന്നാടന്‍, ഗുലാം ഫൈസല്‍, നാസര്‍ കടവത്ത്, ഫൈസി വാറങ്കോടന്‍ എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി. ജന:സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു. റാബിയ ഷിനു, നിസാം യൂസുഫ് എന്നിവര്‍ അവതാരകരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.