Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

സൗദി മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് അന്താരാഷ്ട്ര അംഗീകാരം

റിയാദ്: സൗദി മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കണ്ടുപിടുത്തത്തിന് അന്താരാഷ്ട്ര അംഗീകാരം. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് മെഡിസിനിലെ വിദ്യാര്‍ത്ഥിനി റെനാദ് ബിന്‍ത് മുസൈദ് അല്‍ ഹുസൈന്‍ ആണ് വാഹനത്തിന് പുറത്തുള്ള ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രത്യേക സെന്‍സറുകള്‍ വികസിപ്പിച്ചത്. ശ്രവണ വൈകല്യമുള്ളവര്‍, ബധിരരായ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.

വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ മികച്ച കണ്ടുപിടുത്തത്തിനുളള അവാര്‍ഡ്, കൊറിയ ഇന്റര്‍നാഷണല്‍ യൂത്ത് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര ശാസ്ത്ര, ഗവേഷണ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളാണ് റെനാദ് ബിന്ത് മുസൈദ് നേടിയത്. ലോകത്ത് 466 ദശലക്ഷത്തിലധികം ബധിരര്‍ക്ക് വാഹനമോടിക്കാന്‍ കണ്ടുപിടുത്തം സഹായിക്കും. ശ്രവണ വൈകല്യമുളളവര്‍ക്കു മാത്രമല്ല അപകടം ഇല്ലാതാകുന്നതോടെ മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും റെനാദ് ബിന്‍ത് മുസൈദ് അല്‍ ഹുസൈന്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top