Sauditimesonline

watches

വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈറിന് പുതിയ ദൗത്യം

റിയാദ്: സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറിന് പുതിയ ചുമതല നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര പരിസ്ഥിതി നയതന്ത്ര പ്രതിനിധിയുടെ അധിക ചുമതലയാണ് ആദില്‍ അല്‍ ജുബൈറിന് നല്‍കിയത്.

സൗദി മന്ത്രി സഭാ അംഗവും വിദേശകാര്യ സഹമന്ത്രി സ്ഥാനവും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ദൗത്യം നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് പരിഗണന നല്‍കി നിരവധി പദ്ധതികളാണ് വിഷന്‍ 2030 പ്രഖ്യാപിച്ചിട്ടുളളത്. അന്താരാഷ്ട്ര സമൂഹവുമായി പരിസ്ഥിതി വിഷയത്തില്‍ കൂടുതല്‍ നയതന്ത്രമാണ് സൗദി അറേബ്യ ലക്ഷ്യം വെക്കുന്നത്. ഈ സാഹചര്യത്തിലാണ് ആദില്‍ അല്‍ ജുബൈറിന്റെ നിയമനം.

ചൈനയിലെ പുതിയ സൗദി അംബാസഡറായി വിദേശ വ്യാപാര ജനറല്‍ അതോറിറ്റി ഗവര്‍ണര്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അഹമ്മദ് അല്‍ഹര്‍ബിയെ നിയമിച്ചു. ഡോ. നജം ബിന്‍ അബ്ദുല്ല അല്‍സെയ്ദിനെ നീതിന്യായ ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.

ശൂറാ കൗണ്‍സില്‍ അംഗമായി അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുലൈമാന്‍ അല്‍ സിയാരിക്ക് നിയമനം നല്‍കി. മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയെ ലെഫ്റ്റനന്റ്ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തി പൊതു സുരക്ഷാ ഡയറക്ടറായും നിയമിച്ചു. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, ജുബൈല്‍, യാമ്പു റോയല്‍ കമ്മീഷന്‍ എന്നിവിടങ്ങളില്‍ പുതിയ ചെയര്‍മാന്‍മാരെയും നിയമിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top