Sauditimesonline

MARKAZ RIYADH
റമദാന്‍ സഹിഷ്ണുതയുടെ പാഠം: മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍

ഇന്ത്യയില്‍ ബുള്‍ഡോസര്‍ ഭീകരത: പ്രവാസിസാംസ്‌കാരിക വേദി

റിയാദ്: ‘ഭരണ കൂട ഭീകരതയെ ചെറുക്കുക; നീതിയുടെ ശബ്ദമാവുക’ എന്ന പ്രമേയത്തില്‍ പ്രതിഷേധ സംഗമം. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയാണ് ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ബുള്‍ഡോസര്‍ ഉപയോഗിക്കുന്ന ഭരണ കൂട ഭീകരതായണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഒത്താശയോടെ ഓരോ ദിവസവും രാജ്യത്ത് നടക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അനീതിക്കെതിരെ ശബ്ദിച്ച വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ ഫെഡറല്‍ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിന്റെ വീട് വീട് ഇടിച്ചു തകര്‍ത്തു. മകള്‍ അഫ്രീന്‍ ഫാത്തിമ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയാണ്. സിഎഎ-എന്‍ആര്‍സി വിരുദ്ധ സമര പോരാട്ടത്തിന്റെ പേരില്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരാടാണ് ഈ കുടുംബം. റാഞ്ചിയില്‍ രണ്ട് യുവാക്കളെ വെടിവെച്ച് കൊന്നു. ബ്രിട്ടീഷ് ഭരണകൂടത്തേക്കാള്‍ ക്രൂരകൃത്യമാണ് രാജ്യത്ത് നടക്കുന്നതെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി സാംസ്‌കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സ്‌റ്റേറ്റ് സെക്രട്ടറി സജീദ് ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, കെ.എം.സി.സി വണ്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി കരുവാരക്കുണ്ട്, ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി റഷീദ് കൊളത്തറ, യൂത്ത് ഇന്ത്യ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് അഷ്ഫാഖ്, പ്രവാസി ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. അഡ്വ റെജി നന്ദി പറഞ്ഞു. ശാഹ്ദാന്‍ എംപി പരിപാടി നിയന്ത്രിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top