Sauditimesonline

7 alif school
സാങ്കേതിക മികവിന് വേദിയൊരുക്കി അലിഫ് സ്‌കൂള്‍ 'വെബ് ചാമ്പ്യന്‍ഷിപ്പ്'

ചൂട് അതി കഠിനം; 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും

റിയാദ്: സൗദിയില്‍ അന്തരീക്ഷതാപം ഗണ്യമായി ഉയരുന്നു. പത്തു വര്‍ഷത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപം അടുത്തമാസം അനുഭവപ്പെടും. അതിനിടെ, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

റിയാദ്, ദമാം, മദീന എന്നിവിടങ്ങളില്‍ ഇന്ന് 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം അനുഭവപ്പെട്ടത്. ദക്ഷിണ റിയാദ്, എംറ്റി ക്വാര്‍ട്ടര്‍ മരുഭൂമി, മദീന എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. അടുത്ത രണ്ട് മാസങ്ങളില്‍ രാജ്യത്തെ അന്തരീക്ഷ താപം 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. 2010ന് ശേഷം രാജ്യത്ത് ആദ്യമായാണ് ഇത്രയും ഉയര്‍ന്ന അന്തരീക്ഷ താപം ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top