Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

പ്രോമെട്രിക് പരീക്ഷയില്‍ പരാജയം; ദുരിതത്തിലായ നഴ്‌സുമാരെ നാട്ടിലെത്തിക്കും

റിയാദ്: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ നഴ്‌സുമാര്‍ക്ക് സഹായവുമായി റിയാദ് ഇന്ത്യന്‍ എംബസി. സൗദിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രോ മെട്രിക് പരീക്ഷ പരാജയപ്പെട്ട മലയാളി നഴ്‌സുമാരാണ് ദുരിതത്തിലായത്. ഇവര്‍ക്ക് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് രജിസ്‌ട്രേഷന്‍ നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാന്‍പവര്‍ റിക്രൂട്‌മെന്റ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ കരാര്‍ കമ്പനി വിസമ്മതിച്ചിരുന്നു.

ഏജന്റിന് ഭീമമായ സംഖ്യ നല്‍കിയാണ് സൗദിയില്‍ തൊഴില്‍ തേടി എത്തിയതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. അതേസമയം, കൃത്യമായ തൊഴില്‍ കരാര്‍ ഉണ്ടെന്നും കരാറിലെ നിബന്ധനകള്‍ ലംഘിച്ചത് നഴ്‌സുമാരാണെന്ന് റിക്രൂട്‌മെന്റ് കമ്പനിയും പറയുന്നു. പ്രോമെട്രിക് പരീക്ഷ കേരളത്തില്‍ എഴുതാന്‍ സൗകര്യം ഉണ്ട്. ഇത് പ്രയോജനപ്പെടുത്താതെ ഏജന്റിന്റെ വാക്ക് വിശ്വസിച്ചാണ് ഇവര്‍ സൗദിയിലെത്തിയത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം മാന്‍പവര്‍ കമ്പനിയുമായി ബന്ധപ്പെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കുകകയായിരുന്നു. ഫൈനല്‍ എക്‌സിറ്റ് നേടിയ നഴ്‌സുമാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top