Sauditimesonline

sauditimes

ദമാം കാസര്‍കോട് കൂട്ടായ്മ ഭാരവാഹികള്‍

ദമാം: സൗദി കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ കെ.ഡി.എസ്.എഫ്. അല്‍ ഖോബര്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം നന്നെു. അല്‍ ഖോബറിലെ അപ്‌സര ഹോട്ടലില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. ഖോബര്‍ കമ്മിറ്റി പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍ അദ്ധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള മൂന്ന് വര്‍ഷത്തെ കെ. ഡി. എസ്. എഫ് ഖോബര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ അന്‍വര്‍ ഖാന്‍ ചേരങ്കൈ, റഫീഖ് തൃക്കരിപൂര്‍, ഹനീഫ് അറബി, സുബൈര്‍ ഉദിനൂര്‍, ജുനൈദ് നീലെശ്വേരം എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ഖലീല്‍ പടിഞ്ഞാറ് (പ്രസിഡന്റ്), ഷഫീഖ് പട്‌ള (ജന. സെക്രട്ടറി), നാസര്‍ ചേരങ്കെയെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റഫീഖ് ത്രികരിപൂര്‍, ഹനീഫ് അറബിയെ വൈസ് പ്രസിഡന്റമാരായും നിസാം ഉപ്പള, ജുനൈദ് നീലെശ്വേരം ജോയിന്റ് സെക്രട്ടറിമാരായം, ഹാരിസ് എരിയപാടി, ഇബ്രാഹിം പള്ളന്‍കോട് എന്നിവരെ പ്രോഗ്രാം കണ്‍വീനര്‍മാരായും, അന്‍വര്‍ ഖാന്‍ ചേരങ്കെയെ മീഡിയ കോര്‍ഡിനറ്ററായും തിരഞ്ഞെടുത്തു.

സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് അംഗടിമുഗര്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള സ്വാഗതവും ഹാരിസ് എരിയപ്പാടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top