Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

രക്ഷിതാക്കള്‍ നല്ല കൗണ്‍സിലര്‍മാരാവുക: ഡോ. ജൗഹര്‍


റിയാദ്: രക്ഷിതാക്കള്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ തേടിപ്പോകാതെ മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരിക്കുന്നതിന് സ്വയം കൗണ്‍സിലര്‍മാരാവുകയാണ് വേണ്ടതെന്ന് ഫാമിലി കൗണ്‍സിലറും ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹര്‍ മുനവ്വിര്‍ അഭിപ്രായപ്പെട്ടു. റിയാദില്‍ നടന്ന ആറാമത് ഇന്‍സ്പയര്‍ ഫാമിലി ഓറിയന്റേഷന്‍ ക്യാംപില്‍ ‘നല്ല രക്ഷിതാവ്; നല്ല കുടുംബം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കൗമാരക്കാരില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങളുടെ മൂല കാരണം രക്ഷിതാക്കളുടെ സമീപനമാണ്. മക്കളുടെ മുഖം നോക്കി അകം മനസ്സിലാക്കാനുള്ള കഴിവു നേടാന്‍ രക്ഷിതാക്കള്‍ പരിശ്രമിക്കണം. സോഷ്യല്‍ മീഡിയകള്‍ക്ക് ഇടവേളകള്‍ നല്‍കി കുടുംബങ്ങളില്‍ എല്ലാവര്‍ക്കും ഒരുമിച്ചിരുന്നു സല്ലപിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും കഴിയണം. ചെറുപ്രായത്തില്‍ വിദ്യാര്‍ത്ഥികളില്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു കൊടുക്കണം. അപ്പോള്‍ മാത്രമാണ് അവരില്‍ ആത്മാഭിമാനം വളര്‍ത്തിയെടുക്കാന്‍ കഴിയുകയുളളൂ.

പ്രഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുറഷീദ് കുട്ടമ്പൂര്‍ ‘ഇസ്‌ലാമാണ് പരിഹാരം’ എന്ന വിഷയം അവതരിപ്പിച്ചു. പരിപാടി ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്ല അല്‍ ഈദാന്‍ ഉത്ഘാടനം ചെയ്തു. ആര്‍. ഐ. സി. സി. ചെയര്‍മാന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എഞ്ചി. ഉമര്‍ ശരീഫ് സ്വാഗതവും മൊയ്തു അരൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top