
റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില് ആറ് ഇന്ത്യക്കാരാണ് ചികിത്സയില് കഴിയുന്നതെന്ന് റിയാദ് ഇന്ത്യന് എംബസി. ഇന്ത്യന് വിമാന കമ്പനികള് സൗദിയിലേക്കുളള സര്വീസ് റദ്ദാക്കിയത് തുടരും. രാജ്യത്തെ ഇന്ത്യന് പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു.

വിമാനത്താവളത്തില് ഉണ്ടായ ആക്രമണത്തില് പരിക്കേറ്റ ഇന്ത്യക്കാരില് രണ്ടുപേര് തീവ്രപരിചരണ വിഭാഗത്തിലും ഒരാള് ഹൈ ഡിപെന്ഡന്സി യൂണിറ്റിലും ചികിത്സയിലാണ്. മറ്റു മൂന്ന് പേര് സാധാരണ വാര്ഡില് സുഖംപ്രാപിച്ചുവരുന്നു. നാലു പേരെ നേരുത്തെ ഡിസ്ചാര്ജ് ചെയ്തതായും എംബസി അറിയിച്ചു.

സൗദിയിലേക്കുളള എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള് ഒക്ടോബര് 20 വരെ റദ്ദാക്കി. റിയാദിലേക്കുള്ള സര്വീസുകള് ആകാശ എയര് ഒക്ടോബര് 24 വരെയും ജിദ്ദയിലേക്കുള്ളവ ഒക്ടോബര് 21 വരെയും നിര്ത്തിവെച്ചു. ഇന്ഡിഗോ വിമാനങ്ങള് ഒക്ടോബര് 24 വരെ സൗദിയിലെ എല്ലാ റൂട്ടുകളിലെയും സര്വീസുകള് റദ്ദാക്കിയതായും എംബസി വ്യക്തമാക്കി.
അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില് സൗദിയിലെ ഇന്ത്യക്കാര് അതീവ ജാഗ്രത പാലിക്കണം. ഭരണകൂടത്തിന്റെ നിര്ദ്ദേശങ്ങള് കര്ശനമായി പാലിക്കുകയുംണം. വ്യോമാക്രമണ ഭീഷണിയുള്ള ഘട്ടങ്ങളില് വീടുകളില് തുടരണമെന്നും എംബസി നിര്ദ്ദേശിച്ചു.
വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






