Sauditimesonline

al jour obit
മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

റിയാദ്: സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മമ്പുറം വി.കെ.പടി സ്വദേശി പിലത്തോടന്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (36) ആണ് മരിച്ചത്. ഖുറയ്യാത്തിനടുത്തുള്ള തബര്‍ജലില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി അല്‍ ജൗഫ് കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഉണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിലേക്ക് നയിച്ചത്.

പരേതനായ പിലത്തോടത്തില്‍ ആലിക്കുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: ഫാത്തിമ സഹ്‌റ, മുഹമ്മദ് ഇസ്മായില്‍. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എന്‍ഒസി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, റിയാദ് മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. മയ്യിത്ത് അല്‍ ജൗഫില്‍ ഖബറടക്കും. നിയമനടപടികള്‍ക്ക് അല്‍ ജൗഫ് കെഎംസിസി ട്രഷറര്‍ സൈദ് അലി, സെക്രട്ടറി നൗഷാദ് ടി.പി, ഷറഫുദ്ദീന്‍, നസീര്‍ ദേശമംഗലം, ഹോട്ടല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top