Sauditimesonline

al jour obit
മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

ഹൃദയാഘാതം: റിയാദില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിങ്ങന്‍മല ഫയാസ് മന്‍സിലില്‍ മുഹമ്മദ് ഹസ്സൈന്‍ (47) ആണ് മരിച്ചത്. ഇരുപത്തഞ്ച് വര്‍ഷമായി പ്രവാസിയാണ്.പത്ത് വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അപ്പോയിന്റ്‌മെന്റ് നേടിയിരുന്നു. നാളെ ഡോക്ടറെ കാണാന്‍ തയ്യാറെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. അടുത്ത ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും നില വഷളായി. വിദഗ്ധ ചികിത്സയ്ക്കായി കിംഗ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതരായ മുഹമ്മദ് സുബൈറിന്റെയും ആമിന ഉമ്മയുടെയും മകനാണ്. ഷൈജയാണ് ഭാര്യ. ഫായിസ് മോന്‍, ഫിദ ഫാത്തിമ എന്നിവര്‍ മക്കളാണ്. മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, റിയാദ് കെഎംസിസി തിരുവനന്തപുരം ജനറല്‍ സെക്രട്ടറി നവാസ്ഖാന്‍ ബീമാപള്ളി, ഷറഫു പുളിക്കല്‍, നസീര്‍ കണ്ണീരി, ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top