Sauditimesonline

al jour obit
മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

എയർപോർട്ട് ആക്രമണം: മരിച്ച മുഹമ്മദ് യൂസഫ് അലിയുടെ സംസ്കാരം നടന്നു; വ്യോമഗതാഗത നിയന്ത്രണങ്ങൾ തുടരുന്നു

റിയാദ്: റിയാദ് എയര്‍പോര്‍ട്ട് ആക്രമണത്തില്‍ മരിച്ച മുഹമ്മദ് യൂസഫ് അലിയുടെ ഭൗതികശരീരം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ഒക്ടോബര്‍ 12ന് റിയാദില്‍ കബറടക്കി. ഇന്ത്യന്‍ അംബാസഡറും എംബസി ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരില്‍ നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തിലും നാലുപേര്‍ വാര്‍ഡിലും ചികിത്സയിലാണ്. മൂന്ന് പേര്‍ ആശുപത്രി വിട്ടു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി നിരന്തരം വിലയിരുത്തിവരുന്നുണ്ടെന്ന് എംബസി അറിയിച്ചു.

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ വ്യോമഗതാഗത നിയന്ത്രണങ്ങള്‍ തുടരുകയാണെന്നു റിയാദ് ഇന്ത്യന്‍ എംബസി. റിയാദ് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 17 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരുത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായും എംബസി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top