Sauditimesonline

al jour obit
മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ എയര്‍ലൈനുകള്‍ സര്‍വീസ് നിര്‍ത്തി

റിയാദ്: ഇന്ത്യയിലേക്കുളള വിമാന സര്‍വ്വീസുകള്‍ ഒക്‌ടോബര്‍ 17 വരെ നിര്‍ത്തിവെച്ചതായി റിയാദ് ഇന്ത്യന്‍ എംബസി. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കു എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ എയര്‍ലൈനുകളുടെ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. അതേസമയം, സൗദി എയര്‍ലൈന്‍സിന്റെ ചില സര്‍വീസുകള്‍ ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളില്‍ നിന്നും ഫ്‌ളൈനാസ് ലക്‌നൗവിലേക്കും സര്‍വീസുകള്‍ തുടരുന്നുണ്ട്.

വിസ കാലാവധി കഴിഞ്ഞും മടങ്ങാന്‍ കഴിയാത്തവര്‍ക്ക്, പിഴയൊടുക്കാതെ രാജ്യം വിടാന്‍ സൗദി അധികൃതര്‍ അനുമതി നല്‍ശിയതായും ഇന്ത്യന്‍ എംബസി അറിയിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ വഴി മടങ്ങാമെന്തും എംബസി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top