Sauditimesonline

jaseela
പ്രവാസി ഓര്‍മ്മകളുടെ സൗഹൃദക്കൂട്; റിയാദ് കെഎംസിസി വനിതാ ലീഡേഴ്‌സ് സംഗമം

ഇഫ്താര്‍ വിരുന്നൊരുക്കി കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈമാനിയാ ന്യൂ മലാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ അസോസിയേഷന്‍ അംഗങ്ങളും റിയാദിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖരും പങ്കെടുത്തു.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര ആധ്യക്ഷത വഹിച്ചു. സനൂപ് പയ്യന്നൂര്‍, ഡോ. ജയചന്ദ്രന്‍, പുഷ്പരാജ്, ജോസഫ് അതിരുങ്കല്‍, ബാലുക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

2023 മെയ് 12ന് അരങ്ങേറുന്ന അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ‘വര്‍ണ്ണപ്പകിട്ട് 2023’ പോസ്റ്റര്‍ പ്രകാശനവും നടന്നു. ട്രസ്റ്റി ബിനുജോണ്‍, ജോയിന്‍ ട്രസ്റ്റി വിനോദ് ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ റിയാദ് ഫസലുദ്ധീന്‍, മീഡിയ കണ്‍വീനര്‍ ജിജിന്‍ ജോര്‍ജ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലക്‌സാണ്ടര്‍, ഷൈന്‍ ദേവ്, റോബിന്‍ രാജു എന്നിവര്‍ നേതുര്‍ത്വം വഹിച്ചു. വൈസ് പ്രസിഡന്റ് സജു മത്തായി സ്വാഗതവും സെക്രട്ടറി ബിനോയ് മത്തായി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top