യവനിക കലാ സാംസ്‌കാരിക വേദി അത്താഴ സംഗമം

റിയാദ്: യവനിക കലാസാംസ്‌കാരിക വേദി അത്താഴ സംഗമം സംഘടിപ്പിച്ചു. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാജി മഠത്തില്‍ ആമുഖ പ്രസംഗം നിടത്തി. പ്രസിഡന്റ് വിജയന്‍ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി.

സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങലൂര്‍, പുഷ്പരാജ്, അബ്ദുല്ല വല്ലാഞ്ചിറ, മൈമൂന ടീച്ചര്‍, ഷാനവാസ് മുനമ്പത്ത് ഗഫൂര്‍ കൊയിലാണ്ടി, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, സനൂപ് പയ്യന്നൂര്‍, റാഫി പാങ്ങോട്, റഹ്മാന്‍ മുനമ്പത്ത്, സത്താര്‍ കായംകുളം, നഹാസ്, ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യവനിക അംഗങ്ങളായ ഷാജഹാന്‍, നാസര്‍ കല്ലറ, സലിം ആര്‍ത്തിയില്‍, വല്ലി ജോസ്, അഷ്‌റഫ് ഓച്ചിറ, ജോസ് ആന്റണി , അബ്ദുസലാം ഇടുക്കി, ജലീല്‍ കൊച്ചിന്‍, ഷാജഹാന്‍ പാണ്ട, ഷാനവാസ്, നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ജന. സെക്രട്ടറി നാസര്‍ ലെയ്‌സ് സ്വാഗതവും സൈഫ് കായംകുളം നന്ദിയും പറഞ്ഞു.

Leave a Reply