Sauditimesonline

turki
മക്കയെ ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍; ആകാശത്ത് തകര്‍ത്ത് സൗദി

സൗദിയില്‍ മഴ, പൊടിക്കാറ്റ്; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം ദൃശ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.
തലസ്ഥാനമായ റിയാദില്‍ ഇന്നലെ പകല്‍ ശരാശരി 30 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപം. ഇന്നു വൈകുന്നേരത്തോടെ അന്തരീക്ഷ താപം കുറഞ്ഞു.

ശീതകാറ്റ് തുടരുകയാണ്. രാത്രിയില്‍ 19 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപം.
മക്കയിലെ മഴക്കും കാറ്റിനും സാധ്യതയുണ്ട്. പലസ്ഥലങ്ങളിലും പൊടിപടലം ഉയരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അല്‍ ഖുര്‍മ, തുര്‍ബ, റാനിയ എന്നിവിങ്ങെളില്‍ മഴക്കു സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍ പൊടിപടലെം നിറയുന്നതിനാല്‍ ഹൃസ്വ ദൃഷ്ടി കുറയും. വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

റിയാദ് പ്രവിശ്യയിലെ അഫ്‌ലാജ്, സുലൈയില്‍, വാദി അല്‍ ദവാസിര്‍ എന്നിവക്കു പുറമെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ, അബ്ഖയ്ഖ്, അല്‍ജുബൈല്‍, അല്‍ഖോബാര്‍, ദമ്മം, അല്‍ഖത്തീഫ്, റാസ് തനൂറ എന്നിവിടങ്ങളിലും മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top