
റിയാദ്: ആറു മാസത്തിനിടെ സൗദിയിലെ അല്‍ ഖസിം പ്രവിശ്യയില്‍ 2000 വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയതായി അധികൃതര്‍ അറിയിച്ചു. അല്‍ ഖസിം യൂനിവേഴ്‌സിറ്റിയിലെ ഡ്രൈവിംഗ് സ്‌കൂളിലാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.
മികച്ച പരിശീലന സൗകര്യമാണ് ട്രാഫിക് ഡയറക്ടറേറ്റും അല്‍ ഖസിം യൂനിവേഴ്‌സിറ്റിയും ഒരുക്കിയിട്ടുളളത്. പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് സമര്‍ഥമായി വാഹനം ഓടിക്കാന്‍ കഴിയുന്നുണ്ടെന്ന് പരിശീലന കേന്ദ്രം ഡയറക്ടര്‍ മാജിദ് അല്‍ അന്‍സി പറഞ്ഞു. ഡ്രൈവിംഗ് പരിശീലനത്തിന് എത്തുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. ഇതോടെ കൂടുതല്‍ സൗകര്യങ്ങളും പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണം എഞ്ചില്‍ നിന്നു ആറായി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.
ആറു മാസത്തിനി ൈ40,500 മണിക്കൂര്‍ തിയറിയും 30,000 മണിക്കൂര്‍ പ്രായോഗിക പരിശീലനവും നല്‍കി. ഒരേ സമയം 30 കാറുകള്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുളള പ്രത്യേക ട്രാകിലാണ് പരിശീലനമെന്നും അദ്ദേഹം പറഞ്ഞു. 70 സ്വദേശി വനിതകളാണ് ഇവിടെ പരിശീലകരായി പ്രവര്‍ത്തിക്കുന്നത്. 86 ശതമാനം വനിതകളും ആദ്യ ടെസ്റ്റില്‍ ലൈസന്‍സ് നേടുന്നുണ്ടെന്നും മാജിദ് അല്‍ അന്‍സി വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






