Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

മലയാളി യുവാവിന്റെ മയ്യിത്ത് ഉനൈസയില്‍ ഖബറടക്കി

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദിയിലെ ഖസീം ഉനൈസയില്‍ മരിച്ചു. ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാന്‍കുഴി നവാസ് മന്‍സിലില്‍ നസീമിന്റെ മകന്‍ സമീര്‍ (31) ആണ് മരിച്ചത്. ഇന്ന് ജുമുഅ നമസ്‌കാരാനന്തരം മയ്യിത്ത് ഉനൈസയില്‍ ഖബറടക്കി

അവിവാഹിതനാണ്. മാതാവ്: റഷീദ ബീവി. സഹോദരങ്ങള്‍: നൗഷാദ്, നവാസ് (ഇരുവരും റിയാദ്). .ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഖബറടക്കിയത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top