Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ഇസ്‌ലാഹി ഇഫ്താര്‍ മജ്‌ലിസിന് തുടക്കം

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റി (ആര്‍. ഐ. സി. സി.) നടത്തജജന്ന ഇസ്‌ലാഹി ഇഫ്താര്‍ മജ്‌ലിസ്’ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആരംഭിച്ചു. ബത്ഹയിലെ റെയില്‍ സ്ട്രീറ്റില്‍ കൂള്‍ടെകിന് പിറകിലുള്ള മസ്ജിദ് അമീന്‍ യഹ്‌യയില്‍ എല്ലാ ദിവസവും വൈകുന്നേരം 5ന് മജ്‌ലിസ് സജീവമാകും. സുഫ്‌യാന്‍ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് രാമനാട്ടുകര അധ്യക്ഷത വഹിച്ചു. സാഫര്‍ സ്വാദിഖ് മദീനി ഉദ്‌ബോധന പ്രഭാഷണം നടത്തി. ഉമര്‍ കൂള്‍ടെക്ക്, ഹബീബ് സ്വലാഹി, അബ്ദുസ്സലാം സ്വലാഹി എന്നിവര്‍ സന്നിഹിതരായിരുന്നു.

ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്ല അല്‍ഈദാന്‍, ശൈഖ് അബ്ദുല്‍ അസീസ് അശ്ശഅലാന്‍, ശൈഖ് വലീദ് അബ്ദുറഹ്മാന്‍ അല്‍ മഹ്ദി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഇഫ്താര്‍ മജ്‌ലിസിന് വിപുലമായ സ്വാഗതസംഘമാണ് നേതൃത്വം നല്‍കുന്നത്. ഉമര്‍ കൂള്‍ടെക്ക് (മുഖ്യ രക്ഷാധികാരി), എഞ്ചി. ഉമര്‍ ശരീഫ്, ഉമര്‍ ഫാറൂഖ് മദനി, ഡോ: സബാഹ്, മന്‍സൂര്‍ സാഹിബ് (അല്‍റയ്യാന്‍), പി. സി. അലി (കളര്‍ട്ടെക്ക്) അഡ്വ: ഹബീബ് റഹ്മാന്‍, അഷ്‌റഫ് രാമനാട്ടുകര, ഷബീബ് കരുവള്ളി, ഉമര്‍ ഫാറൂഖ് വേങ്ങര (രക്ഷാധികാരികള്‍), ബഷീര്‍ കുപ്പോടന്‍ (ചെയര്‍മാന്‍), മൊയ്തു അരൂര്‍, അബ്ദുല്‍മജീദ് ചെന്ദ്രാപിന്നി, ഷാനിദ് കോഴിക്കോട്, അബ്ദുറഹീം ഉള്ള്യേരി, ഷാജഹാന്‍ പടന്ന, മുഹമ്മദ് മീത്തല്‍ (വൈസ് ചെയര്‍മാന്‍), ശിഹാബ് അലി മണ്ണാര്‍ക്കാട് (ജനറല്‍ കണ്‍വീനര്‍), മുജീബ് പൂക്കോട്ടൂര്‍, മഅറൂഫ് കൂള്‍ടെക്ക്, അന്‍സാരി കൊല്ലം (കണ്‍വീനര്‍മാര്‍) ഷനോജ് അരീക്കോട്, നൗഷാദ് അരീക്കോട് (ഫൈനാന്‍സ്), ഷാനവാസ് പാണ്ടിക്കാട്, സൈനുദ്ധീന്‍ പൊന്നാനി, റഷീദ് ഈങ്ങാപ്പുഴ (ഭക്ഷണം), നബീല്‍ പയ്യോളി, ജാഫര്‍ പൊന്നാനി (കഌസ് ഓര്‍ഗനൈസിംഗ്), യാസര്‍ അറഫാത്ത്, അര്‍ഷാദ് സേട്ട് (സ്‌റ്റോര്‍ & വെന്യൂ), ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട് (വളണ്ടിയര്‍ വിംഗ്), ഇ. കെ. സലാം (സൗണ്ട്, വീഡിയോ), നിയാസ് കോഴിക്കോട്, സകരിയ്യ കൊല്ലം (വിതരണം), ഉബൈദ് കണ്ണൂര്‍, അഷ്‌റഫ് കിയ (ക്‌ളീനിങ്) എന്നിവര്‍ക്ക് പുറമെ നൂറു പേരടങ്ങുന്നതാണ് സ്വാഗതസംഘം.

ദിവസവും വിവിധ വൈജ്ഞാനിക പ്രഭാഷണങ്ങളും നടക്കും. ഉമര്‍ ഫാറൂഖ് മദനി, ഹബീബ് റഹ്മാന്‍ സ്വലാഹി, ശൈഖ് യാസര്‍ അല്‍ഹികമി, ഡോ: സബാഹ് മൗലവി, മുസ്തഫ സ്വലാഹി, ഇഖ്ബാല്‍ കൊല്ലം, അഷ്‌റഫ് രാമനാട്ടുകര എന്നിവരാണ് വൈജ്ഞാനിക സദസ്സിന് നേതൃത്വം നല്‍കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top