
അല്‍കോബാര്‍: പതിനാറു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റി അംഗവും കോബാര്‍ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

നവയുഗം കോബാര്‍ മേഖല ഓഫിസ് ഹാളില്‍ നടന്ന യാത്രയയപ്പില്‍ മേഖല രക്ഷാധികാരി അരുണ്‍ ചാത്തന്നൂരും സെക്രട്ടറി ബിജു വര്‍ക്കിയും ചേര്‍ന്ന് രവി ആന്ത്രോടിന് ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി എംഎ വാഹിദ് കാര്യറ അധ്യക്ഷത വഹിച്ചു. ബിനു കുഞ്ചു, അനീഷാ കലാം, ഷഫീക്ക്, പ്രവീണ്‍ വാസുദേവന്‍, രഞ്ജിതാപ്രവീണ്‍, മീനു അരുണ്‍, ഷെന്നി, മെല്‍ബിന്‍, സാജി അച്ചുതന്‍, ഇബ്രാഹിം, സഹീര്‍ഷാ, സുധീ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ കിഴക്കന്‍ഞ്ചേരി സ്വദേശിയായ രവി ആന്ത്രോട്, ദമ്മാമിലെ സാമില്‍ കമ്പനിയിലെ പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‍ ജോലി ചെയ്തു വരികയായിരുന്നു. നവയുഗം സാംസ്‌കാരിക വേദി രൂപീകരണകാലം മുതല്‍ അംഗമായിരുന്നു. ദമ്മാമിലെ കലാ, സാംസ്‌ക്കാരിക, ജീവകാരുണ്യ മേഖലയില്‍ സജീവമായിരുന്ന രവി, നവയുഗം റാക്ക യൂണിറ്റ് സെക്രെട്ടറി, കോബാര്‍ മേഖല കമ്മിറ്റി അംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ സബിത, മക്കളായ അമൃത, ആരുഷ് എന്നിവര്‍ അടങ്ങുന്നതാണ് രവിയുടെ കുടുംബം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






