
റിയാദ്: റമദാനിലെ പ്രവാസപ്പെരുമയാണ് ഇഫ്താര്‍ സംഗമങ്ങള്‍. ജാതി, മത ഭേദമന്യേ വ്രതശുദ്ധി സമ്മാനിക്കുന്ന മാനവിക സന്ദേശം കൈമാറാനുളള വേദികൂടിയാണ് ഇഫ്താറുകള്‍. റമദാനിലെ രണ്ടാമത്തെ വെളളിയാണ് മാര്‍ച്ച് 14. വാരാന്ത്യം ആയതുകൊണ്ടുതന്നെ റിയാദില്‍ നിരവധി സമൂഹ ഇഫ്താറുകളാണ് ഒരുങ്ങുന്നത്.

കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റ് ഇഫ്താര്‍ സംഗമം ഷിഫ അല്‍ ഇമാം മുസ്‌ലിം റോഡിലെ ഖസര്‍ അല്‍ അമൈരി ഒഡിറ്റോറിയത്തില്‍ നടക്കും. ആറായിരത്തിലധികം അതിഥികളെ സ്വീകരിക്കാനുളള സജ്ജീകരണങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുളളത്.
ലൊക്കേഷന്‍: https://maps.app.goo.gl/bt156r5MXBAUas6w6

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ‘സൗഹൃദ ഇഫ്താര്‍’ സുലൈ എക്‌സിറ്റ് 18ലെ സദ കമ്യൂണിറ്റി സെന്ററിലാണ് ഒരുക്കിയിട്ടുളളത്. സാമൂഹിക, സാംസ്‌കാരവിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലൊക്കേഷന്‍: https://maps.app.goo.gl/vNL7ywEucfPwLaEo9

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ‘നൊമ്പോര്‍പ്പിക്കല്‍ 2025’ എക്‌സിറ്റ് 18ലെ സുലൈ അല്‍ അഖിയാല്‍ വിശ്രമ കേന്ദ്രത്തില്‍ നടക്കും. ലൊക്കേഷന്‍: https://maps.app.goo.gl/ZGHdvvebmHnmMrPF6
മര്‍ക്കസ് റിയാദിലെ ഗ്രാന്റ് ഇഫ്താറും മാര്‍ച്ച് 14ന് എക്‌സിറ്റ് 18ലെ വനാസ വിശ്രമ കേന്ദ്രത്തില്‍ നടക്കും. കേരള ഹജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
ലൊക്കേഷന്‍: https://maps.app.goo.gl/nEdXXbn2JeV2aJ4k9

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.