Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

റിയാദ്: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റിലെ സകന്‍ ശരിക ലേബര്‍ ക്യാമ്പിലാണ് വിരുന്നൊരുക്കിയത്. വിവിധ രാജ്യക്കാരായ മുന്നൂറിലധികം തൊഴിലാളകളാണ് കെഎംസിസിയുടെ അതിഥികളായത്.
സഹജീവി സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റെയും നന്മകള്‍ തമ്പുരാന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നു ബോധ്യപെടുത്തലായിരുന്നു ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍.

കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍, സക്രട്ടറയേറ്റ് മെമ്പര്‍മാരായ കെ.കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര,സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര,ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്,ഭാരവാഹികളായ സിറാജ് മേടപ്പില്‍,ഷാഫി തുവ്വൂര്‍,റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ നൗഷാദ് ചക്കാല, എന്നിവര്‍ അതിഥികാളയെത്തി.

ഇഫ്താറിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സെക്രട്ടറി സഫീര്‍ തിരൂര്‍,ഭാരവാഹികളായ മുനീര്‍ മക്കാനി, സലാം മഞ്ചേരി,യൂനുസ് നാണത്ത്, ശകീല്‍ തിരൂര്‍ക്കാട്, റഫീഖ് ചെറുമുക്ക്,ശബീറലി പള്ളിക്കല്‍,മൊയ്തീന്‍ കുട്ടി പൊന്മള,വിവിധ മണ്ഡലം ഭാരവാഹികള്‍ മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് വളണ്ടിയേഴ്‌സ്, വിവിധ മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top