
ഹായില്‍: ഐസിഎഫ് സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു. ‘വിശുദ്ധ ഖുര്‍ആന്‍ ആത്മവിശുദ്ധിക്ക്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഐസിഎഫ് കാംമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്ത്താറില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പാവപ്പെട്ടവന്റെ വിശപ്പും ദാഹവും സഹനവും ക്ഷമയും സ്വയം അനുഭവിച്ചറിയാന്‍ കഴിയണം. അതിന്റെ കാഠിന്യത്തെ മനസ്സിലാക്കി ജീവിതത്തോട് സമരസപ്പെടണം. ഭയഭക്തിലധിഷ്ഠിതമായി ജീവിതം ചിട്ടപ്പെടുത്താ ജീവിത വിജയം കൈവരിക്കാനാണ് വ്രതമാസം നല്‍കുന്ന സന്ദേശമെന്നു ഗ്രാന്റ്റ് ഇഫ്ത്താര്‍ സംഗമം ആഹ്വാനം ചെയ്തു.

ഹായിലിലെ മത, സാമുഹിക, സാംസ്‌കാരിക, രാഷ്ട്രിയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഇഫ്ത്താര്‍ സംഗമത്തില്‍ റിജിയണല്‍ പ്രസിഡന്‍ന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഡേ. അബ്ദുല്‍ ബുസൂര്‍ തങ്ങള്‍ അവേലം മുഖ്യാതിഥിയായിരുന്നു. അബ്ദുല്‍ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ സലാം റഷാദി കൊല്ലം അദ്ധ്യക്ഷ്യത വഹിച്ചു. അഫ്‌സല്‍ കായംകുളം സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം സഅദി സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഫാറുഖ് കരുവന്‍പൊയില്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.