
റിയാദ്: യുണൈറ്റഡ് എഫ്.സി, ഹാഫ് ലൈറ്റ് എഫ്.സി എന്നിവ സംയുക്തമായി ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹയിലെ ഗുറാബിയില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു.

മജീദ് ബക്‌സര്‍, അബ്ദു കരുവാരക്കുണ്ട്, അസ്ഹര്‍ വള്ളുവമ്പ്രം, നൗഷാദ് ഇന്ത്യനൂര്‍ എന്നിവര്‍ റമദാന്‍ പ്രഭാഷണം നടത്തി. ചെറിയാപ്പു മേല്‍മുറി, ഹകീം, ജാനിസ് പൊന്മള, ജസീം, റഫ്‌സാന്‍ കുരുണിയന്‍, ഷബീര്‍, ശൗലിഖ്, ബാവ ഇരുമ്പുഴി, അനീസ് പാഞ്ചോല, ഫൈസല്‍ പാഴൂര്‍, അന്‍സാര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

ഇഫ്ത്താര്‍ വിരുന്നിനായി യുഎഫ്.സി കുടുംബാംഗങ്ങള്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കി. യുഎഫ്.സി ഫുട്‌ബോള്‍ ക്ലബ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്ന് ഇഫ്താറില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ജാഫര്‍ ചെറുകര സ്വാഗതവും മന്‍സൂര്‍ പകര നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.