Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ഹോത്തയില്‍ കേളി ഇഫ്താര്‍ വിരുന്ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ കമ്മറ്റിഹോത്ത യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീമിലെ പുതിയ പാര്‍ക്കില്‍ (മന്തസല്‍ ബരി) ഒരുക്കിയ ഇഫ്താറില്‍ ഹോത്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍, ഡപ്പ്യൂട്ടി ചെയര്‍മാന്‍, പൗരപ്രമുഖര്‍, വിവിധ രാഷ്ട്രീയ പ്രദേശിക സംഘടനാ ഭാരവാഹികള്‍, തദ്ദേശീയരും, പ്രവാസി പ്രമുഖര്‍, നാനാതുറകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. കുടുംബങ്ങള്‍ക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചിരുന്നു.

റിയാദില്‍ നിന്നു 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താര്‍ വിരുന്ന് വിജയിപ്പിക്കുന്നതിന്ന് ജാതി മത ഭാഷാ രാഷ്ട്ര ഭേധമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ ഇഫ്താര്‍ ഒരു ഗ്രാമത്തിന്റെ ആകെ വിരുന്നായി മാറി.

ഇഫ്താര്‍ വിജയത്തിനായി ചെയര്‍മാന്‍ സിദ്ധിഖ്, കണ്‍വീനര്‍ നിയാസ്, ഭക്ഷണ കമ്മറ്റി കണ്‍വീനര്‍ അമീന്‍ നാസര്‍, ഗതാഗത കണ്‍വീനര്‍ മണികണ്ഠന്‍ കെ.എസ്, സാമ്പത്തികം ശ്യാംകുമാര്‍, പബ്ലിസിറ്റി അബ്ദുള്‍ സലാം, വളണ്ടിയര്‍ ക്യാപ്റ്റന്‍ മജീദ് സി തുടങ്ങീ 51 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കിയിരുന്നു.

നൗഷാദ്, താജുദീന്‍, നിയാസ്, അമീന്‍, ശ്യാം, മണികണ്ഠന്‍ ഡി എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യ വിഭവം തയ്യാറാക്കി ഇഫ്താര്‍ വിരുന്നൊരുക്കിയത്. അല്‍ഖര്‍ജ് ഏരിയ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍, കേളി കേന്ദ്ര കമ്മറ്റി അംഗവും അല്‍ഖര്‍ജ് ഏരിയ സെക്രട്ടറിയുമായ ലിപിന്‍ പശുപതി, ഏരിയാ രക്ഷാധികാരി സമിതി അംഗം മണികണ്ഠന്‍,

അല്‍ഖര്‍ജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം, ഏരിയ ട്രഷറര്‍ ജയന്‍ പെരുനാട്, ഏരിയ കമ്മറ്റി അംഗങ്ങളായ സമദ്, രമേശ് ഏരിയ വൈസ് പ്രസിഡണ്ടും യൂണിറ്റ് പ്രസിഡന്ദുമായ സജീന്ദ്ര ബാബു, ഏരിയ ജോയിന്റ് ട്രഷററും യൂണിറ്റ് ട്രഷററുമായ രാമകൃഷ്ണന്‍, യൂണിറ്റ് സെക്രട്ടറി ഉമ്മര്‍ മുക്താര്‍ വിവിധ യൂണിറ്റ് ഭാരവാഹികള്‍ കേളി അംഗങ്ങള്‍ എന്നിവര്‍ ജനകീയ ഇഫ്താറിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top