
റിയാദ്: നിയമ തടസ്സങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ മലയാളി യുവാവിന് ഷിഫ മലയാളി സമാജം (എസ്എംഎസ്) തുണയായി. തൊഴിലുടമയില്‍ നിന്ന് ഓടിപ്പോയതായി (ഹുറൂബ്) റിപ്പോര്‍ട്ട് ചെയ്ത മുഹമ്മദ് റാഫിയ്ക്കാണ് എസ്എംഎസ് സഹായം തുണയായത്.

പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റാഫിക്കുള്ള സഹായം മധു വര്‍ക്കലയില്‍ നിന്നു മോഹനന്‍ കരുവാറ്റ ഏറ്റുവാങ്ങി. ചടങ്ങില്‍ സെക്രട്ടറി സജീര്‍ കല്ലമ്പലം, വര്‍ഗീസ് ആളുക്കാരന്‍, ബിജു മടത്തറ, അശോകന്‍ ചാത്തന്നൂര്‍, ബിനീഷ്, ഉമ്മര്‍ പട്ടാമ്പി, റഹീം പറക്കോട്, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, രജീഷ് ആറളം, ഷാജിത്ത് ചോറോട്, പ്രകാശ് ബാബു വടകര, സാബു പത്തടി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.