
ദമ്മാം: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ദമ്മാം റീജിയന്‍ പുതിയ ഭാവാഹികളെ തെരഞ്ഞെടുത്തു. ‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ ആന്റ് മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ ദാഇ മുഹമ്മദ് അമാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, പ്രൊവിന്‍സ് സെക്രട്ടറി ശരീഫ് മണ്ണൂര്‍ എന്നിവര്‍ പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കി. അഷ്‌റഫ് പട്ടുവം, അന്‍വര്‍ കളറോഡ്, അബ്ദുന്നാസര്‍ മസ്താന്‍മുക്ക്, റാഷിദ് കോഴിക്കോട് എന്നിവര്‍ അനുമോദന പ്രഭാഷണം നടത്തി. സെന്‍ട്രല്‍ പ്രെസിഡെന്റ് ഷംസുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി അഹ്മദ് നിസാമി നന്ദിയും പറഞ്ഞു.

അഹ്മദ് നിസാമി (പ്രസിഡന്റ്), അബ്ബാസ് തെന്നല (ജനറല്‍ സെക്രട്ടറി), സക്കീര്‍ ഹുസൈന്‍ മാന്നാര്‍ (ഫിനാന്‍സ് സെക്രട്ടറി), ശംസുദ്ദീന്‍ സഅദി, സലിം സഅദി, സിദ്ദിഖ് സഖാഫി ഉറുമി (ഡെപ്യൂട്ടി പ്രസിഡന്റുമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. വിവിധ ഡയറക്ടറേറ്റുകളുടെ സെക്രട്ടറിമാരായി മുനീര്‍ തോട്ടട (സംഘടന ആന്റ് ട്രെയിനിംഗ്്), ജാഫര്‍ സാദിഖ് (അഡ്മിന്‍ ആന്റ് ഐടി), മുസ്തഫ മുക്കൂട് (പിആര്‍ ആന്റ് മീഡിയ),

അബ്ദുല്‍മജീദ് ചങ്ങനാശ്ശേരി (തസ്‌കിയ്യ), അന്‍വര്‍ തഴവ (വുമണ്‍ എംപവര്‍മെന്റ്), അഷ്‌റഫ് ചാപ്പനങ്ങാടി (ഹാര്‍മണി ആന്റ് എമിനെന്‍സ്), ഹംസ സഅദി (നോളേജ്), അര്‍ഷദ് എടയന്നൂര്‍ (മോറല്‍ എഡ്യൂക്കേഷന്‍), അഹ്മദ് തോട്ടട (വെല്‍ഫയര്‍ ആന്റ് സര്‍വീസ്), അബ്ദുല്‍ഖാദര്‍ സഅദി കൊറ്റുമ്പ (പബ്ലിക്കേഷന്‍), ഹസന്‍ സഖാഫി ചിയ്യൂര്‍ (എക്കണോമിക്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.

രണ്ടുമാസമായി നടത്തിവരുന്ന റീകണക്ടിന്റെ ഭാഗമായി 34 യൂണിറ്റുകളുടെയും 7 ഡിവിഷനുകളുടെയും പുനഃസംഘടയ്ക്ക് ശേഷമാണ് പുതിയ റീജിയണല്‍ കമ്മിറ്റി നിലവില്‍ വന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.