
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ‘നോമ്പൊര്‍പ്പിക്കല്-2025’ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു.ന റിയാദ് എക്‌സിറ്റ് 18ലെ അല്‍ അഖിയാല്‍ വിശ്രമ കേന്ദ്രത്തില്‍ നടത്തിയ സൗഹൃദ ഇഫ്ത്താര്‍ സ്‌നേഹവിരുന്നില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. ഇഫ്ത്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ‘മിഅ’ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മുന്‍ സെക്രട്ടറി ഡോ. അന്‍വര്‍ പുത്തലത്ത് മുഖ്യാതിഥിയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവൂര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, ഡബഌയുഎംഎഫ് ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, അസ്ലം പാലത്ത്, വിജയന്‍ നെയ്യാറ്റിന്‍കര, റിയാദ് ടാക്കീസ് പ്രസിഡന്റ് ഷഫീഖ് പാറയില്‍, ഷാരോണ്‍ ശരീഫ് റിയാദ് കലാഭവന്‍, പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റ് സനൂപ് പയ്യന്നൂര്‍,

റിയാദ് ടാക്കീസ് കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, നിസാം കായംകുളം മിഅ മുഖ്യരക്ഷാധികാരി ഇബ്‌റാഹീം സുബ്ഹാന്‍, സ്‌പോണ്‍സര്‍മാരായ ബിനോയ്, ജാസിം തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുള്‍ കരീം ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സഫീര്‍ തലാപ്പില്‍ സ്വാഗതവും ട്രഷറര്‍ ഉമറലി അക്ബര്‍ നന്ദിയും പറഞ്ഞു.

‘മിഅ’ ഭരണ സമിതി അംഗങ്ങളായ ഹബീബ് റഹ്മാന്‍, വിനീഷ് ഒതായി, ശിഹാബ് കരുവാരകുണ്ട്, ഷമീര്‍ കല്ലിങ്ങല്‍, സാകിര്‍ ഹുസൈന്‍, അന്‍വര്‍ സാദത്ത്, ജാസിര്‍, റിയാസ് വണ്ടൂര്‍, സുനില്‍ ബാബു എടവണ്ണ, കെ.ടി. കരിം, സഗീറലി.ഇ.പി, നാസര്‍ വണ്ടൂര്‍, അബൂബക്കര്‍ മഞ്ചേരി, നിസാം, നവാര്‍ തറയില്‍, അബ്ദുള്‍ മജീദ്, ഇഖ്ബാല്‍ നിലമ്പൂര്‍, റിയാസ് നിലമ്പൂര്‍, ഹബീബ് റഹ്മാന്‍, നാസര്‍ വലിയകത്ത്, ലീന ജാനിഷ്, ഷെബി മന്‍സൂര്‍, അസ്മ സഫീര്‍, നമിറ, ജുവൈരിയ, അസ്‌ന സുനില്‍ ബാബു, നിര്‍വ്വാഹക സമിതി അംഗങ്ങളായ ജാമിദ് വല്ലാഞ്ചിറ, മജീദ് തുടങ്ങി വളണ്ടിയര്‍ വിങ്ങ് പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.