
റിയാദ്: എംഇഎ എഞ്ചിനീയറിംഗ് കോളേജ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നിഷാദ് മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഷെഫിന്‍ തലശ്ശേരിയുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അഫ്ഷാന വയനാട്, ഹാമിദ ഷെറിന്‍ പെരിന്തല്‍മണ്ണ, ജാസിര്‍ ജബ്ബാര്‍ എടവണപാറ, അസ്‌ന അരിക്കണ്ടംപാക്ക് എന്നിവര്‍നേതൃത്വംനല്‍കി. സെക്രട്ടറി ഉസ്മാന്‍ ഖാന്‍ മേലാറ്റൂര്‍ സ്വാഗതവും ട്രഷറര്‍ അനസ് തയ്യില്‍ പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.