
റിയാദ്: ആറു വര്‍ഷത്തിലേറെയായി നാടണയാന്‍ കഴിയാതെ ദുരിതത്തിലായ നൂറോളം പ്രവാസികളെ ചേര്‍ത്ത് പിടിച്ചു സോനാ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇഫ്താര്‍ സ്‌നേഹ വിരുന്ന്. റിയാദില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ കമ്പനി കഴിഞ്ഞ ആറ് വര്‍ഷമായി തകര്‍ച്ചയിലാണ്.

ആയിരകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം കൊറോണ മഹമാരിയുടെ തൊട്ടുമുമ്പാണ് തകര്‍ച്ചയിലായത്. നിരവധി പേര്‍ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഇഖാമ തീര്‍ന്ന നൂറോളം തൊഴിലാളികള്‍ നാടണയാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്.

സോനാ ജ്വല്ലറി മാനേജിങ് ഡയരക്ടര്‍ വിവേക് മോഹന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ജിന്‍ഷാദ്, ചീഫ് അക്കൗണ്ടന്റ് സുരേഷ് കുമാര്‍, മനു വിശ്വം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇഫ്താര്‍. സോനയിലെ ജീവനക്കാരും ന്യൂ സനയ്യയിലെ മുഖ്യധാരാ സംഘടനാ പ്രവര്‍ത്തകരും ഇഫ്താറില്‍ പങ്കെടുത്തു. ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഇഫ്ത്താറിന് ശേഷം ഭക്ഷ്യ കിറ്റുംവിതരണംചെയ്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.