
റിയാദ്: ഹജ് തീര്‍ത്ഥാടകരുടെ ക്ഷേമത്തിന് വിവിധ വിഷയങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായി ചര്‍ച്ച ചെയ്യുമെന്ന് കേരള ഹജ് കമ്മറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി.

കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടകരെ തിരിച്ചറിയാനുളള നുസുഖ് കാര്‍ഡ് ലഭിക്കാന്‍ വൈകിയത് പ്രയാസം സൃഷ്ടിച്ചിരുന്നു. അതുപോലെ മിനയില്‍ സന്നദ്ധ സംഘടനകളുടെ വളന്റിയര്‍ സേവനം അനുവദിച്ചിരുന്നില്ല. ഇതിനു പുറമെ ഹജ്ജ് മിഷന്റെ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് നല്‍കുന്ന പ്രിസ്‌ക്രിപ്ഷന്‍ ഫാര്‍മസിയില്‍ വാങ്ങിവെക്കുന്നത് തുടര്‍ ചികിത്സയെ ബാധിക്കും. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ ഐസിഎഫ് സംഘടിപ്പിച്ച ഇഫ്താറില്‍ സംസാരിക്കുകയായിരുന്നു ഡോ. ഹുസൈന്‍ സഖാഫി ചുളളിക്കോട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.