
റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജികെപിഎ) റിയാദ് പ്രൊവിന്‍സ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഖൈറുവാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന സംസക്കാരിക യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ജികെപിഎ രക്ഷാധികാരിയും ഫോര്‍ക്ക ജീവകാരുണ്യ വിഭാഗം കണ്‍വീനറുമായ ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

മക്കള്‍ മയക്കുമരുന്നിന് അടിമപ്പെടാതിരിക്കാന്‍ പ്രവാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിഹാസ് പാനൂര്‍, മജീദ് തിരൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബൈജു ആന്‍ഡ്രൂസ്, നാസ്സര്‍ കാസിം, സുബൈര്‍ കൊടുങ്ങല്ലൂര്‍, ഇബ്രാഹിം ടി എ, അനീഷ് കെ ടി, ഹസന്‍ പന്മന, ജാഫര്‍ മണ്ണാര്‍ക്കാട്, ഷാനവാസ് വെമ്പിളി, അസ്‌ലം ഹരിപ്പാട്, രജീഷ് വി കെ എന്നിവര്‍ നേതൃത്വം നല്‍കി. രാജേഷ് ഉണ്ണിയാട്ടില്‍ സ്വാഗതവും ഷെരീഫ് തട്ടതാഴത്ത് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.